Monday, September 26, 2011

പൂക്കളം,.


പൂക്കളം,.

പിഴുതെടുത്ത ചെമ്പരത്തിനാവുകള്‍
അറുത്തിട്ട കോളാമ്പികാതുകള്‍
ചൂഴ്‌ന്നെടുത്ത വാടാമല്ലികണ്ണുകള്‍
അടിച്ചുകൊഴിച്ച തുമ്പപല്ലുകള്‍
പിച്ചിചീന്തിയ ചെണ്ടുമല്ലി..

മിഴിച്ചുനിന്നുപോയി,
ഇതല്ലേ നമ്മുടെ
കേരളം.

ചക്കകൂട്ടാന്‍


ചക്കകൂട്ടാന്‍


വേരില്‍ കായ്‌ച്ച
ഒരു ചക്ക,
വീട്ടിലെക്കുള്ള വഴില്‍വെച്ച്‌
ഇങ്ങിനെ പറഞ്ഞു.

"അറിയുമോ എന്നെ?
കഞ്ഞികൊപ്പം കൂട്ടാനായിരുന്നു ഞാന്‍
മൂന്നുംകൂട്ടി അരിഞ്ഞ്‌ ഉപ്പേരിവെച്ചിരുന്നു
ചക്കകറിയും ചക്കപൊരിയും ചക്കയടയുമായിരുന്നു.
പഴുത്ത എന്നെ തേന്‍വരിക്ക എന്ന്‌
വിളിച്ചതോര്‍മ്മയുണ്ടോ??"

നാവില്‍ വെള്ളമൂറി.,
"കൊതിയന്‍ - എന്നെ എടുത്തോ"
" എടീഏയ്‌...
ചക്കകൂട്ടാന്‍"

"ഹും-ചക്കകൂട്ടാന്‍
ആര്‍ക്കാ വെളനീന്‍
കൈമീം കാല്‍മീം ആക്കാന്‍ നേരം
സലറീം ബ്രോക്കോളീം ബീറ്ററൂട്ടും
ഫ്രഡ്‌ജിലിരിക്കുമ്പളാ ഒര്‌ചക്കകൂട്ടാന്‍"

"കുപ്പയില്‍നിന്നോരു തേങ്ങള്‍
കേള്‍ക്കുന്നില്ലേ?"
പാവം, കിടന്ന്‌ കരയുന്നുണ്ടാവും
ഇനി എങ്ങിനെ അതിന്റെ 
മുഖത്ത്‌ നോക്കും.