Saturday, December 17, 2011

ഫൗള്‍.


പന്തില്ലാത്തോരു സായാഹ്നം
ചിന്തിക്കാനന്നാവില്ല..,
ഉച്ചതിരിഞ്ഞാല്‍ ഒത്തോരുമിച്ച്‌
പാടത്തേക്ക്‌ /പറമ്പിലേക്കൊരു പോക്കാണ്‌..

ഞങ്ങള്‍ കാലില്‍ പന്തുകള്‍
തട്ടിയുരുട്ടിയ മൈതാനങ്ങള്‍
ഇന്നോ വമ്പന്‍ മണിമാളികകള്‍

ഉള്ളിലിരുന്ന്‌ റണ്ണുകളെണ്ണി,
20ഃട്വാന്റി കാണുമ്പോള്‍
ഓര്‍ക്കുക - ഗോളിനു ഗോളിനു
വക്കാണത്താല്‍,
പന്തുകളിച്ചാബാല്യങ്ങള്‍.

ചുണ്ണാമ്പുകെട്ട്‌


ഈ ചുണ്ണാമ്പുകെട്ടിനപ്പുറവും ഇപ്പുറവും
ഇപ്പോഴെ വിതച്ചിടണം, വൈകാരികത!!
മേല്‍വളമായി ഹര്‍ത്താലും നിരാഹാരവും
ചേര്‍ത്തുകൊണ്ടിരിക്കണം...
ഇതൊന്നും സുര്‍ക്കിയും സായിപ്പും
അടര്‍ന്നുപോയ കെട്ടിനെ ബലപ്പെടുത്താനല്ല.
അടുത്ത കൊയ്‌ത്തിന്‌
`വോട്ട്‌` നന്നായി വിളയാനാണ്‌.